എറണാകുളം അങ്കമാലി അതിരൂപതയിലെ പൊൻ താരകം.... ഇരുപതാം നൂറ്റാണ്ടിൽ ദൈവ രാജ്യത്തിന്റെ അടയാളമായി മാറിയ ക്രിസ്തുവിന്റെ പുരോഹിതൻ. ജാതി മത ഭേദമന്യേ ദരിദ്രരും രോഗികളുമായ മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് ക്രിസ്തുവിനെ പകർന്നു നൽകിയ ധീര മിഷനറി. അതെ ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ.
കാലത്തിന്റെ ചുവരെഴുത്തുകളെ മുൻകൂട്ടി വായിച്ചറിഞ്ഞ് ക്രിസ്തുവിനോടൊപ്പം മുൻപേ ഓടിയ മഹാപ്രേഷിതൻ. പ്രേക്ഷിത വേലയ്ക്ക് വേണ്ടിയാണ് ഞാൻ പുരോഹിതനായത് എന്ന് പറയുക മാത്രമല്ല, കേരള സഭയുടെ പൗലോസ് ശ്ലീഹാ എന്ന് വിശേഷിപ്പിക്കാൻ തക്കവിധം തന്റെ വാക്കുകൾ അച്ചൻ ജീവിച്ച് തെളിയിച്ചു. അതിരൂപതയുടെ വേദ പ്രചാര സംഘത്തിൻ്റെ പ്രഥമ ഡയറക്ടർ ആയും, സത്യദീപം, മദ്രാസ് മെയിൽ പത്രങ്ങളുടെ ഡയറക്ടർ ആയും സേവനമനുഷ്ഠിച്ച് സുവിശേഷ വൽക്കരണ രംഗത്ത് വലിയ വിളവെടുപ്പ് നടത്തിയ അച്ചൻ കേരളത്തിലെ ആദ്യ കത്തോലിക്ക ആശുപത്രിയായ ധർമ്മഗിരിക്ക് ജന്മം നൽകുകയും, രോഗി ശുശ്രൂഷയിലൂടെയു ള്ള സുവിശേഷ വൽക്കരണം ലക്ഷ്യം വച്ചുകൊണ്ട് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (MSJ) എന്ന സന്യാസിനി സമൂഹത്തിന് രൂപം നൽകുകയും ചെയ്തു.

നാല് ഡോക്ടറേറ്റുകൾ സ്വന്തമാക്കിയെങ്കിലും പാവങ്ങളുടെ ഭാഷ അച്ചന് അറിയാമായിരുന്നു. സാധാരണക്കാരുടെ ഇടയിൽ ഒരു സാധാരണക്കാരനെ പോലെ അദ്ദേഹം കടന്നുചെന്നു. ഗ്രാമ ഫോണിൽ പാട്ട് വെച്ച് ആൾക്കാരെ കൂട്ടിയും, കുടിലുകൾ കയറിയിറങ്ങിയും അച്ചൻ ഈശോയെ പകർന്നു കൊടുത്തു. ഈ വന്ദ്യ വൈദികന്റെ പാദസ്പർശം പതിഞ്ഞ പുണ്യഭൂമിയാണ് ചേർത്തലയിലെ ഉഴുവാ ഗ്രാമം. അച്ചൻ ജനിച്ച വളർന്ന ഭവനം ഇന്ന് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പൊതിയുന്ന മനോഹരമായ ഒരു ആർട്ട് ഗ്യാലറിയായി നിർമ്മിച്ചിരിക്കുന്നു. വിശുദ്ധനായ ഈ വൈദികന്റെ ജീവിതത്തെ നമുക്ക് അടുത്തറിയാം. നീലിമംഗലം സ്മൃതി ഭവനിലേക്ക് സ്വാഗതം
- All
- Blessing Ceremony